Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chirakkara Panchayat

Kollam

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 15 അ​ന​ധി​കൃ​ത പ​ന്നി​വ​ള​ര്‍​ത്ത​ല്‍ ഫാ​മു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി

ചാ​ത്ത​ന്നൂ​ര്‍: പ്ര​കൃ​തി ഭം​ഗി​യി​ലും ജൈ​വ​വൈ​വി​ധ്യ​ത്തി​ലും സ​മ്പ​ന്ന​മാ​യ പോ​ള​ച്ചി​റ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം സൃ​ഷ്‌ടിക്കു​ന്ന 15 അ​ന​ധി​കൃ​ത പ​ന്നി വ​ള​ര്‍​ത്ത​ല്‍ ഫാമുകൾക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്.

അ​ന​ധി​കൃ​ത ഫാ​മു​ക​ള്‍​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി. 5000 മു​ത​ല്‍ 25000 വ​രെ രൂ​പ പി​ഴ​യാ​ണ് ശി​ക്ഷ. മാ​ലി​ന്യം സ്വ​ന്തം നി​ല​യി​ല്‍ നീ​ക്കം ചെ​യ്യ​ണം.
പി​ഴ തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി​യു​മു​ണ്ടാ​വും. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ഗ്രാ​മീ​ണ ദേ​വ​ത​യു​ടെ സ്വ​ന്തം നാ​ട്- ചി​റ​ക്ക​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ശു​ചി​ത്വ-​പ​രി​സ്ഥി​തി പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ലൈ​സ​ന്‍​സ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങിയ​വ​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​മു​ക​ള്‍ ക​ടു​ത്ത മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​ഞ്ച​പാ​ട​മാ​യ പോ​ള​ച്ചി​റ​യു​ടെ തീ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത ഫാ​മു​ക​ളി​ല്‍ അ​ധി​ക​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഷെ​ഡു​ക​ള്‍ നി​ര്‍​മി​ച്ച് പ​ന്നി​ക​ളെ വ​ള​ര്‍​ത്തു​ക​യാ​ണ് രീ​തി.
ഇ​തി​ന്‍റെ മ​റ​വി​ല്‍ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാഗ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യ​വും മ​റ്റും ശേ​ഖ​രി​ച്ച് ഫാ​മു​ക​ളി​ല്‍ എ​ത്തി​ക്കും.
പു​റ​ത്തു​നി​ന്നു​ള്ള സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ശു​ചി​ത്വ സു​ന്ദ​ര നാ​ടി​ന്‍റെ സൃ​ഷ്‌ടിക്കാ​ണ് ഗ്രാ​മീ​ണ ദേ​വ​ത​യു​ടെ സ്വ​ന്തം നാ​ട്- ചി​റ​ക്ക​ര പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് രൂ​പം ന​ല്‍​കി​യ​ത്.

പ​രി​സ്ഥി​തി മ​ലി​ന​മാ​ക്കു​ന്ന മാ ​ഫി​യ​ക​ള്‍​ക്ക് എ​തി​രെ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കാന്പയിൻ‍ തു​ട​ങ്ങി​യി​രു​ന്നു. പോ​ള​ച്ചി​റ​യു​ടെ തീ​ര​ത്തെ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ല്‍ ഭ​ക്ഷ​ണ-​പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സം​ഭ​രി​ച്ചി​രു​ന്ന​ത് മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ട​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​റ​ക്ക​ര ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു​ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up